ഉച്ചഭാഷിണി ഉപയോഗം നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ട പൊലീസുകാരെ പൂട്ടിയിട്ടു; രണ്ടുപേർ അറസ്​റ്റിൽ

കിളികൊല്ലൂര്‍: ഉത്സവ സമാപനദിവസം ഉച്ചഭാഷിണി ഉപയോഗം അതിരുകടന്നപ്പോള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട പൊലീസുകാരെ ആള്‍താമസമില്ലാത്ത വീട്ടില്‍ മണിക്കൂറോളം പൂട്ടിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര കമ്മിറ്റി ട്രഷറര്‍ ഉണ്ണി, ലിറ്റോ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കിളികൊല്ലൂരിനടുത്തെ ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. ഉത്സവദിവസങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം അതിര് കടക്കുന്നതായി ബന്ധപ്പെട്ട് സമീപവാസിയായ ഡോക്ടര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കിയിരുന്നു. സമാപന ദിവസം ഉത്സവപരിപാടി രാത്രി 12 വരെ തുടര്‍ന്നു. വിവരമറിഞ്ഞ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി ഉച്ചഭാഷിണി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു. സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീട്ടിലാണ് മൈക്ക് സെറ്റുകള്‍ സൂക്ഷിച്ചിരുന്നത്. പൊലീസ് പരിശോധനക്കായി മുറിയില്‍ കയറിയതോടെ ഇവരെ പൂട്ടിയിടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പൊലീസെത്തെി ക്ഷേത്ര ഭാരവാഹികളെ അറസ്റ്റ് ചെയ്തു. പൊലീസിനെ തടഞ്ഞുവെച്ച സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.