സി.​െഎ.ടി.യു മേയ്​ദിന സംസ്ഥാന കായികമേള തുടങ്ങി

കൊല്ലം: സി.ഐ.ടി.യു മേയ്ദിന സംസ്ഥാന കായികമേള ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ അഖിലേന്ത്യ പ്രസിഡൻറ് ഡോ. കെ.കെ. ഹേമലത ഉദ്ഘാടനം ചെയ്തു. 12 ജില്ലകളിൽനിന്നായി ആയിരത്തോളം കായികതാരങ്ങൾ വിവിധമത്സരങ്ങളിൽ പങ്കെടുക്കും. മാർച്ച്പാസ്റ്റിന് ഡോ. കെ. ഹേമലത സല്യൂട്ട് സ്വീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചൻ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടി. വേണുഗോപാൽ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ബി. തുളസീധരക്കുറുപ്പ്, ജനറൽ കൺവീനർ കെ.എൻ. ഗോപിനാഥ്, എക്സ് ഏണസ്റ്റ്, പി.ആർ. വസന്തൻ, മേയർ വി. രാജേന്ദ്രബാബു, മുരളിമടന്തകോട് എന്നിവർ സംസാരിച്ചു. സ്ത്രീ, പുരുഷന്മാരുടെ വോളിബാൾ, ഫുട്ബാൾ, സ്ത്രീ, പുരുഷ ടീമുകളുടെ കബഡി, നാസാ ക്ലബ് പട്ടത്താനത്ത് ഷട്ടിൽ, ക്യൂ.എ.സി കോമ്പൗണ്ടിൽ സ്ത്രീ, പുരുഷന്മാരുടെ ക്യാരംസ്, ക്യൂ.എ.സി സ്റ്റേഡിയത്തിന് മുൻവശം ചെസ് (സ്ത്രീ, പുരുഷന്മാർ), കടപ്പാക്കട സ്പോർട്സ് ക്ലബിൽ വടംവലി (സ്ത്രീ, പുരുഷ) എന്നീ മത്സരങ്ങളും നടക്കുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ലാൽബഹദൂർ സ്റ്റേഡിയത്തിൽ അത്ലറ്റിക്സ്, വൈകീട്ട് അഞ്ചിന് സമ്മാനദാനവും കായികപ്രതിഭകളെ ആദരിക്കലും. 2018ലെ സന്തോഷ് േട്രാഫി ജേതാക്കളായ കേരള ടീമിന് സ്വീകരണം നൽകും. സമാപന സമ്മേളത്തിൽ മന്ത്രി എ.കെ. ബാലൻ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എളമരംകരീം എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.