ഉരുട്ടിക്കൊല: കോടതിയുടെ ചോദ്യങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളോട് കോടതി ചോദ്യങ്ങൾ ഉന്നയിക്കുന്നത് പൂർത്തിയായി. 520 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചാണ് കോടതി ചോദ്യാവലി തയാറാക്കിയത്. കേസുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ബുധനാഴ്ചയും കോടതി പരിഗണിക്കും. ഉദയകുമാർ കൊല്ലപ്പെട്ടതിനുശേഷമാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത് എന്ന് രണ്ട് വനിതാ കോൺസ്റ്റബിൾമാർ അടക്കം മൂന്ന് പൊലീസുകാർ മൊഴി നൽകിയിരുന്നു. കേസിൽ മജിസ്‌ട്രേറ്ററ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയ പലരും ഇതിനകം കൂറുമാറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.