തൈക്കാട്​ ആശുപത്രിയിൽ ചുമർ​ അടർന്നുവീണു; നവജാതശിശുവും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുമ്മായച്ചുമർ പാളി അടർന്നുവീണു. രണ്ടുമാസം പ്രായമുള്ള കുട്ടിയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയിലെ ലാപ്രോസ്കോപിക് സ​െൻററിലെ ചുമരാണ് അടർന്നുവീണത്. ഈ സമയത്ത് ഇവിടെ അഞ്ചിലധികം കുട്ടികളും അമ്മമാരും ഉണ്ടായിരുന്നു. 15 കിടക്കകളാണ് ഈ സ​െൻററിലുള്ളത്. അപകടത്തെതുടർന്ന് ഇവിടെയുണ്ടായിരുന്നവരെ മറ്റ് വാർഡുകളിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ചുമർ ഇളകി താഴേക്ക് പതിക്കുകയായിരുന്നു. താഴെ കട്ടിലിൽ കിടന്ന മാറനല്ലൂർ സ്വദേശി സുരേഷി​െൻറ രണ്ടുമാസം പ്രായമുള്ള കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അടർന്നുവീണ ചുമർ പാളി കട്ടിലിന് സമീപം വീണ് പൊട്ടിച്ചിതറി. ചുവരി​െൻറ ചില ഭാഗങ്ങൾ കട്ടിലിലേക്ക് തെറിച്ചുവീണെങ്കിലും കുട്ടിക്ക് പരിക്കേറ്റില്ല. അപകടം നടക്കുമ്പോൾ കുട്ടിയുടെ മാതാവും സമീപത്ത് ഉണ്ടായിരുന്നു. ഇതിനടുത്തായി രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. അപകടത്തിന് കാരണമായ ചുമർ പലയിടങ്ങളിലും വിണ്ടുകീറിയ നിലയിലാണ്. സംഭവത്തെതുടർന്ന് ഇവിടെയുണ്ടായിരുന്ന രോഗികളെയും കുട്ടികളെയും മറ്റിടങ്ങളിലേക്ക് മാറ്റി. കെട്ടിടത്തി​െൻറ അവസ്ഥ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. കാലപ്പഴക്കമുള്ള കെട്ടിടത്തി​െൻറ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് രോഗികൾ ആരോപിച്ചു. നേരത്തേയും ആശുപത്രി കെട്ടിടങ്ങളിലെ ചുമർ ഇളകി വീണ സംഭവം ഉണ്ടായിട്ടുണ്ടെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു. ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നും പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.