കുന്നിക്കോട്: കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായ തലവൂര്‍ വില്ലേജ് ഓഫിസിന് താൽക്കാലിക ആശ്വാസം. തലവൂര്‍ ദേവസ്വത്തിെൻറ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസിെൻറ പ്രവര്‍ത്തനം ഉടന്‍ മാറ്റുമെന്ന് കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എ അറിയിച്ചു. വില്ലേജ് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് മൂന്ന് നിലകളോടുകൂടിയ കെട്ടിടം നിർമിക്കാന്‍ ലാൻറ് റവന്യൂ കമീഷനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഫണ്ട് ലഭിച്ചിെല്ലങ്കില്‍ എം.എൽ.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ച് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ കെട്ടിടം നിർമിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ബാങ്കിന് സമീപത്തെ കെട്ടിടത്തില്‍ വില്ലേജ് ഓഫിസ് സൗജന്യമായി പ്രവര്‍ത്തിക്കാന്‍ തലവൂര്‍ ദേവസ്വം അനുമതി നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം. നിലവില്‍ ജീവന്‍ പണയംെവച്ചാണ് ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്നവരും കെട്ടിടത്തില്‍ കയറുന്നത്. വേനല്‍ മഴകൂടി ആയതോടെ ഓടിട്ട കെട്ടിടത്തിെൻറ സ്ഥിതി കൂടുതല്‍ പരിതാപകരമായി. മഴ പെയ്യുമ്പോള്‍ ഫയലുകളും രേഖകളും നനയാതെ സൂക്ഷിക്കാന്‍ പെടാപ്പാടുപെടുകയാണ് ഉദ്യോഗസ്ഥര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.