പരസ്പര സ്നേഹവും മൂല്യവും കാത്തുസൂക്ഷിച്ചാൽ സമാധാനത്തിെൻറ പാത തെളിയും- -ടേബിൾ ടോക് ഓച്ചിറ: ജാതിയും മതവും ഗോത്രവും ഏതായിരുന്നാലും മനുഷ്യർ തമ്മിൽ പരസ്പര സ്നേഹവും മൂല്യവും കാത്തുസൂക്ഷിച്ചാൽ സമൂഹത്തിൽ സമാധാനത്തിെൻറ പാത തെളിയുമെന്ന് ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ ഓച്ചിറ മരുതവന ഹാളിൽ 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച ടേബിൾ ടോക് അഭിപ്രായപ്പെട്ടു. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും അതത് മതഗ്രന്ഥങ്ങളിലെ ദൈവീക അധ്യാപനങ്ങളെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ അത് ജീവിതത്തിൽ പകർത്താൻ കഴിയൂവെന്നും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മുൻ ഏരിയ പ്രസിഡൻറ് അബ്ദുൽ ജലീൽ ആമുഖ പ്രഭാഷണവും സോളിഡാരിറ്റി കൊല്ലം ജില്ലാ പ്രസിഡൻറ് ഇ.കെ. സുജാദ് മുഖ്യ പ്രഭാഷണവും നിർവഹിച്ചു. ചന്ദ്രൻ പാട്ടത്തിൽകടവ്, ജനാർദനൻ വവ്വാക്കാവ്, സദാനന്ദൻ ക്ലാപ്പന, റിട്ട. ഡെപ്യൂട്ടി ബി.ഡി.ഒ പ്രഭാകരൻ കാട്ടയ്യത്ത്, ഹിദായത്തുല്ല ക്ലാപ്പന, ശിവരാമപിള്ള വവ്വാക്കാവ്, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സിയാദ് ക്ലാപ്പന സ്വാഗതവും അഷറഫ് ഓച്ചിറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.