കവിയും കാഥികനും ഔദ്യോഗിക ജീവിതത്തോട്​ വിടപറയുന്നു

കുണ്ടറ: ജില്ലയിൽ മൂന്നുപതിറ്റാണ്ടായി സാംസ്കാരികരംഗത്ത് സജീവമായ കവിയും കാഥികനും ഔദ്യോഗിക പദവികളിൽനിന്ന് വിരമിക്കുന്നു. കവി ശശിധരൻ കുണ്ടറയും കാഥികൻ കല്ലട വി.വി. ജോസുമാണ് ഓഫിസുകളിൽനിന്ന് 'തെരുവുകളിലേക്കിറങ്ങുന്നത്'. പഠനകാലത്തും പഠനശേഷവും സർക്കാർ ജോലികിട്ടുന്നതിനുള്ള ഇടവേളകളിലും തുടർന്നും തെരുവരങ്ങുകളിലും സാംസ്കാരിക സന്ധ്യകളിലും സൗഹൃദക്കൂട്ടായ്മകളിലും ഇവർ സജീവ സാന്നിധ്യമായിരുന്നു. ശശിധരൻ കുണ്ടറ കവിയരങ്ങുകളിലും അമച്വർ നാടകരംഗത്തും സ്കൂൾ വേദികളിലും സജീവ സാന്നിധ്യമായപ്പോൾ, വി.വി. ജോസ് സാംസ്കാരിക സദസ്സുകളിലും കുടുംബസദസ്സുകളിലും സജീവമായിരുന്നു. ഇപ്പോൾ ഓഫിസുകളോട് വിടപറയുമ്പോൾ ഇരുവർക്കും മനസ്സിൽ ആഹ്ലാദമാണ്. യൗവനകാലത്തെ സാംസ്കാരിക ഇടങ്ങളിലേക്ക് ഇറങ്ങി നടക്കാനാണ് ഇവർക്ക് ആഗ്രഹം. കവി ശശിധരൻ കുണ്ടറ പെരിനാട് പി.എച്ച്.സിയിൽനിന്നും കാഥികൻ വി.വി. ജോസ് പ്ലാേൻറഷൻ കോർപറേഷനിൽനിന്നുമാണ് പടിയിറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.