കശുവണ്ടി ഫാക്ടറികൾ തുറപ്പിക്കാൻ സർക്കാർ നടപടിയുണ്ടാവണം –കാഷ്യൂ സ്​റ്റാഫ് കോൺഗ്രസ്​

കൊല്ലം: കശുവണ്ടി ഫാക്ടറികൾ തുറപ്പിക്കാൻ സർക്കാറി​െൻറ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയുണ്ടാവണമെന്ന് കാഷ്യൂ സ്റ്റാഫ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഫാക്ടറികൾ തുറപ്പിക്കുന്നതിലോ തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനോ തയാറാകാത്ത സർക്കാർ നിലപാട് തൊഴിലാളി വഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി. മാസശമ്പളക്കാരുടെ ശമ്പളപരിഷ്കരണം മുൻകാലപ്രാബല്യം നൽകി നടപ്പാക്കുക, എല്ലാ മാസശമ്പളജീവനക്കാർക്കും ക്ഷാമബത്തതുല്യത അനുവദിക്കുക, അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് കാമ്പയിൻ നടത്താനും ഭീമഹരജി തയാറാക്കി സർക്കാറിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. വർക്കിങ് പ്രസിഡൻറ് അയത്തിൽ തങ്കപ്പൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ശശി, കെ. ശിവശങ്കരപ്പിള്ള, തടത്തിൽ സലീം, കുന്നത്തൂർ ഗോപാലകൃഷ്ണപിളള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.