തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭകത്വ വികസനത്തിന് നടത്തുന്ന പരിശ്രമങ്ങൾക്ക് മികച്ച സർക്കാർ സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.യു.എം) നേടി. സ്റ്റാർട്ടപ് സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട യുവസംരംഭകത്വ വികസനപദ്ധതിയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. സംരംഭകത്വ വികസനത്തിനും സംരംഭങ്ങളുടെ ഇൻകുബേഷനും വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് കേരള സ്റ്റാർട്ടപ് മിഷൻ. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന വൻപിന്തുണയും സ്റ്റാർട്ടപ് നയം നടപ്പാക്കാനുള്ള ശ്രമങ്ങളുമാണ് മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് അർഹമാക്കിയത്. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ പുരസ്കാരം സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥിന് സമ്മാനിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി പോൾ ആൻറണി, അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.