സ്പെഷൽ ട്രെയിൻ അനുവദിച്ചു

തിരുവനന്തപുരം: തിരക്ക് കണക്കിലെടുത്ത് മാർച്ച് 30, 31 തീയതികളിൽ താമ്പരത്തുനിന്ന് കൊല്ലത്തേക്കും കൊല്ലത്തുനിന്ന് തിരികെ താമ്പരത്തേക്കും രണ്ട് സ്പെഷൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. മാർച്ച് 30ന് താമ്പരത്തുനിന്ന് വൈകീട്ട് 5.30ന് പുറപ്പെടുന്ന താമ്പരം-കൊല്ലം സ്പെഷൽ ട്രെയിൻ (നമ്പർ: 06027) അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലം ജങ്ഷനിലെത്തും. തിരിച്ച് 31ന് കൊല്ലത്തുനിന്ന് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടുന്ന കൊല്ലം-താമ്പരം സ്പെഷൽ ട്രെയിൻ (നമ്പർ: 06028) അടുത്തദിവസം പുലർച്ചെ 5.05ന് താമ്പരം റെയിൽവേ സ്റ്റേഷനിലെത്തും. റിസർവേഷൻ ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.