ചക്ക മാത്രമല്ല, കപ്പയും ഹിറ്റാണ്

തിരുവനന്തപുരം: ജൈവകർഷകരും കാർഷിക സംഘങ്ങളും ഒരുക്കുന്ന കപ്പ മഹോത്സവത്തിനും കാർഷികമേളക്കും കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ തുടക്കമായി. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച മേളയിൽ മന്ത്രി എം.എം. മണി അതിഥിയായി എത്തി. അദ്ദേഹം പ്രദർശനം സന്ദർശിച്ചു. കപ്പകൊണ്ട് തയാറാക്കിയ നൂറ്റൊന്നിനം കറികളുമായി കപ്പ ഊണ്, കപ്പ കൊണ്ടുള്ള നൂറിൽപരം നാലുമണി പലഹാരങ്ങൾ, കപ്പ ബിരിയാണി, കപ്പ സൂപ്പ് മുതൽ കപ്പ ഹൽവ, കപ്പ പായസം, കപ്പ പുഡിങ് വരെയുള്ള കപ്പയുടെ രുചിമേളം തീർക്കുന്ന നാടൻ ഭക്ഷ്യമേള‍യാണ് ഒരുക്കിയിരിക്കുന്നത്. കിഴങ്ങുവർഗങ്ങളിൽ മുക്കിഴങ്ങ്, മധുരക്കിഴങ്ങ്, നനകിഴങ്ങ്, കൂവക്കിഴങ്ങ് എന്നിവയും മേളയിലുണ്ട്. അലങ്കാര മത്സ്യങ്ങളുടെയും പക്ഷികളുടെയും പുഷ്പങ്ങളുടെയും പ്രദർശനവുമുണ്ട്. ദിവസവും രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് മേളയുടെ സമയം. ഏപ്രിൽ എട്ടുവരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.