കൊട്ടിയം: സംസ്ഥാനത്ത് ഇപ്പോഴും അപൂർവമായി കുതിര പൊലീസ് ഉണ്ട്. കുതിര പൊലീസിെൻറ റോന്തുചുറ്റലിെൻറ ഭാഗമായി അപൂർവമായെങ്കിലും കുതിരകൾ പൊലീസ് സ്റ്റേഷനിൽ എത്താറുമുണ്ട്. എന്നാൽ, ഒരു കുറ്റവാളിയായി കുതിര പൊലീസ് സ്റ്റേഷനിൽ എത്തുന്നത് അത്യപൂർവം. വഴിയാത്രക്കാരനെ ചവിട്ടി മുറിവേൽപിെച്ചന്ന കേസിൽ 'സുൽത്താന' എന്ന കുതിരയാണ് വ്യാഴാഴ്ച കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഇൗ കേസിൽ 'സുൽത്താന'യുടെ ഉടമ തഴുത്തല കിഴവൂർ സ്വദേശി ഷിയാസാണ് പ്രതി. ഇൗമാസം ആറിനാണ് കേസിനാസ്പദമായ സംഭവം. അന്ന് വൈകീട്ട് അഞ്ചരയോടെ ഷിയാസ് കുതിരസവാരി നടത്തുന്നതിനിടെ തൃക്കോവിൽവട്ടം എം.എസ് കമ്പനിക്ക് സമീപം സിന്ധുമന്ദിരത്തിൽ വാസുകുട്ടെൻറ കാലിൽ കുതിരയുടെ ചവിട്ടേറ്റു. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടിയം പൊലീസ് കുതിരയുടെ ഉടമക്കെതിരെ കേസെടുത്തത്. മൃഗങ്ങളെ അശ്രദ്ധമായും അലക്ഷ്യമായും കൊണ്ടുപോയതിനും അപകടം ഉണ്ടാക്കിയതിനുമാണ് ഉടമയുടെ പേരിൽ കേെസടുത്തത്. മഹസർ തയാറാക്കുന്നതിനായാണ് കുതിരയെ സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചത്. വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് 'സുൽത്താന' സ്റ്റേഷനിൽ ഹാജരായത്. കേസും കൂട്ടവുമൊന്നുമറിയാതെ ഗമയിൽ തലയുയർത്തിപ്പിടിച്ച് സ്റ്റേഷൻ വളപ്പിൽ നിന്ന കുതിര കാഴ്ചക്കാർക്ക് കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.