തഴുത്തല എ.ടി.എം കൊള്ള: പിന്നിൽ ഡൽഹി സംഘം

സംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ എ.ടി.എം കൊള്ള കൊട്ടിയം: തഴുത്തലയിൽ എ.ടി.എം തകർത്ത് ലക്ഷങ്ങൾ കവർന്നത് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമെന്ന് പൊലീസിന് വിവരം ലഭിച്ചു. കോയമ്പത്തൂരിൽ നാല് എ.ടി.എമ്മുകൾ തകർത്ത് പണം കൊള്ളയടിച്ചു പിടിയിലായി റിമാൻഡിൽ കഴിയുന്ന സംഘത്തെ കൊല്ലത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ഹരിയാനക്കാരാണ് കവർച്ച നടത്തിയതെന്നും ഇവർ ഡൽഹി കേന്ദ്രമായാണ് പ്രവർത്തിക്കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചത്. ഡൽഹിയിൽനിന്ന് സംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ എ.ടി.എം കൊള്ള നടത്താൻ സംഘങ്ങൾ പോയിട്ടുണ്ടെന്നാണ് ചോദ്യംചെയ്യലിൽ നിന്നറിഞ്ഞത്. കൊള്ള നടത്തുന്നതിനായി സംഘം കാറിലാണ് വന്നതെന്നും കാറി​െൻറ നമ്പർ വ്യാജമാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് തഴുത്തലയിൽ എ.ടി.എം കൊള്ളയടിച്ചത്. കൊള്ള നടത്തിയ ദിവസം തന്നെ ഇവർ സംസ്ഥാനം വിട്ടതായ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരുടെ താവളം കണ്ടെത്തി പിടികൂടുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം ഉടൻ തന്നെ ഡൽഹിക്ക് പോകുന്നുണ്ട്. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള സിറ്റി ഷാഡോ ടീമുമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ 18നാണ് തഴുത്തലയിൽ എ.ടി.എം തകർത്ത് ആറു ലക്ഷത്തിൽപരം രൂപ കവർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.