രോഗികളോട് മോശമായി പെരുമാറുന്നവര്‍ക്ക് സര്‍വിസില്‍ തുടരാന്‍ യോഗ്യതയില്ല ^മന്ത്രി കെ.കെ. ശൈലജ

രോഗികളോട് മോശമായി പെരുമാറുന്നവര്‍ക്ക് സര്‍വിസില്‍ തുടരാന്‍ യോഗ്യതയില്ല -മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷ്യത്വരഹിതമാണെന്നും ജീവനക്കാരനെതിരെ കടുത്തനടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍വിസില്‍ തുടരാന്‍ ഒരുയോഗ്യതയുമില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ത്യാഗവും ഉത്തരവാദിത്ത പൂര്‍ണവുമായ സേവനം നടത്തുന്നവരാണ് മഹാഭൂരിപക്ഷം ജീവനക്കാരും. പ്രവൃത്തിസമയം നോക്കാതെ രോഗികള്‍ക്ക് ആശ്വാസമേകുന്ന മാതൃകപരമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍, രോഗിയോട് ക്രൂരമായി പെറുമാറുന്നവരും കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതിരിക്കുന്നവരും ഡ്യൂട്ടി സമയത്ത് മറ്റാവശ്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കൈക്കൂലി വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരക്കാര്‍ ആത്മാർഥമായി സേവനം നടത്തുന്നവര്‍ക്കുകൂടി അവമതി ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.