പൂര്‍വവിദ്യാ‍ർഥി സംഗമം നാളെ

കിളിമാനൂ‍ര്‍: പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകപരമായ പിന്തുണാസംവിധാനമൊരുക്കാന്‍ തട്ടത്തുമല സ്കൂളിലെ പൂ‍ര്‍വവിദ്യാ‍ർഥികള്‍ ഒത്തുചേരുന്നു. 65ാം വർഷം പൂര്‍ത്തിയാക്കുന്ന സ്കൂളില്‍ 1953 മുതല്‍ പഠിച്ചവരും പഠിപ്പിച്ചവരുമാണ് ശനിയാഴ്ച സ്കൂളി‍ല്‍ ഒത്തുചേരുന്നത്. മിഴിയരങ്ങ് എന്ന ചടങ്ങി​െൻറ ഭാഗമായി പുതിയ തലമുറയുടെ അക്കാദമികവും സര്‍ഗാത്മകവുമായ വികാസത്തിന് പിന്തുണനല്‍കാന്‍ വേണ്ടിയുള്ള കൂട്ടായ്മയും സ്കൂളില്‍ രൂപപ്പെടുത്തുമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. സ്കൂളിലെ പൂര്‍വവിദ്യാർഥികളായ പ്രവാസികള്‍ ഇതിനകം അതത് രാജ്യങ്ങളില്‍ പൂര്‍വവിദ്യാർഥി സംഘടന യൂനിറ്റുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.