തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ മത്സ്യമാലിന്യം പൊലീസ് തിരിച്ചയച്ചു

പുനലൂർ: കൊല്ലത്തുനിന്ന് തൂത്തുക്കുടിയിലേക്ക് കൊണ്ടുപോയ മത്സ്യമാലിന്യം തമിഴ്നാട് പുളിയറയിൽ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഒരാഴ്ചക്കുള്ളിൽ രണ്ടാംതവണയാണ് മാലിന്യം തിരിച്ചുവിടുന്നത്. കൊല്ലത്തെയും നീണ്ടകരയിലെയും മത്സ്യ സംസ്കരണ കേന്ദ്രങ്ങളിൽനിന്ന് അവശിഷ്ടം തുത്തുക്കുടിയിലെ വളനിർമാണശാലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. കണ്ടെയ്നർ ലോറിയിലാണ് മാലിന്യം ബുധനാഴ്ച ഉച്ചയോടെ പുളിയറയിൽ എത്തിച്ചത്. കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ പുളിയറ ചെക്പോസ്റ്റിൽ പൊലീസ് തടഞ്ഞ് കേരള അതിർത്തിയായ കോട്ടവാസലിൽ എത്തിച്ചു. മാലിന്യം ഇവിടെ ഏറെനേരം കിടന്നു. തുടർന്ന് ആര്യങ്കാവിൽനിന്ന് പൊതുപ്രവർത്തകരെത്തി ബഹളമുണ്ടാക്കുകയും അവസാനം ഹൈവേ പൊലീസി​െൻറ സഹായത്തോടെ ലോറിയും മാലിന്യവും കൊല്ലത്തേക്കുതന്നെ തിരിച്ചുവിടുകയുമായിരുന്നു. മൂന്നുദിവസം മുമ്പ് ഇതേനിലയിൽ പുളിയറ പൊലീസ് തിരിച്ചയച്ച മാലിന്യം കോട്ടവാസലിൽ ഉപേക്ഷിച്ച് ലോറിക്കാർ കടന്നു. ദുർഗന്ധം സഹിക്കവയ്യാതായപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അവസാനം പഞ്ചായത്ത് അധികൃതരെത്തി മാലിന്യം സ്വകാര്യ എസ്റ്റേറ്റിൽ എത്തിച്ച് കുഴിച്ചിട്ടു. മാലിന്യം സംസ്കരിച്ചതിന് ചെലവായ പണം ഈടാക്കാനായി ലോറി തെന്മല പൊലീസിൽ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.