പുനലൂർ റെയിൽവേ അടിപ്പാത: ഒപ്പ് ശേഖരണത്തിൻ വൻ ജനപങ്കാളിത്തം

പുനലൂർ: റെയിൽവേ അടിപ്പാതയുടെ നിർമാണം പൂർത്തിയാക്കുന്നതിൽ സംസ്ഥാന സർക്കാർ കാട്ടുന്ന അനാസ്ഥക്കെതിരെ സമരസമിതി സംഘടിപ്പിച്ച ഒപ്പുശേഖരണത്തിൽ വൻ ജനപങ്കാളിത്തം. പേപ്പർമിൽ റോഡിൽ റെയിൽവേ ഗേറ്റിന് സമീപം പ്രത്യേക കൗണ്ടർ തുറന്നാണ് ബുധനാഴ്ച രാവിലെ ഏഴിന് അടിപ്പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം തുടങ്ങിയത്. കലക്ടറടക്കമുള്ള അധികൃതർക്ക് നിവേദനം നൽകാനാണിത്. വിദ്യാർഥികൾ, ഡ്രൈവർമാർ, വ്യാപാരികൾ, മറ്റ് പൊതുജനങ്ങൾ എന്നിവരടക്കം നൂറുകണക്കിന് ആളുകൾ കൂട്ടമായെത്തി ഒപ്പുരേഖപ്പെടുത്തി. ഈ ഭാഗത്തെ റെയിൽവേ ഗേറ്റ് ഒഴിവാക്കി ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രണ്ട് വർഷംമുമ്പ് റെയിൽവേ അടിപ്പാത നിർമിച്ചിരുന്നു. പാതയുടെ ഇരുവശത്തുമുള്ള സ്ഥലം ഏറ്റെടുത്ത് പാത പൂർത്തിയാക്കുന്നതിൽ സംസ്ഥാന അധികൃതർ അനാസ്ഥ കാട്ടി. ഇതിനെ തുടർന്ന് നിലവിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈൻ അടുത്തുതന്നെ കമീഷൻ ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത് മുന്നിൽ കണ്ടാണ് സംരക്ഷണസമിതി പ്രതിഷേധവുമായി രംഗത്തുവന്നത്. സ്കൂൾ തുറക്കുന്നതിനു മുമ്പ് അടിപ്പാത പൂർത്തിയാക്കിയിെല്ലങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഒപ്പുശേഖരണ ഉദ്ഘാടന സമ്മേളനത്തിൽ സമിതി പ്രസിഡൻറ് എ.കെ. നസീർ അധ്യക്ഷത വഹിച്ചു. മുതിർന്ന ഓട്ടോഡ്രൈവർ രത്നാകരൻ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എം. വിൻസൺ, ബി. അശോകൻ, വി. വിഷ്ണു, ജിനോയ്, എ.കെ. നവാസ്, ഐക്കരബാബു, ഗ്രേഷ്യസ്, എച്ച്. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.