സാമ്പത്തിക തട്ടിപ്പ്: മൂന്നുപേർ അറസ്​റ്റിൽ

കരുനാഗപ്പള്ളി: ധനകാര്യ സ്ഥാപനമായ ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനിയിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി ശാഖയിലെ മുൻ മാനേജറും ഒന്നാംപ്രതിയുമായ സുരേഷ്, രണ്ടാംപ്രതി ഉണ്ണികൃഷ്ണൻ, മൂന്നാംപ്രതി ഹസീന എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയെ കബളിപ്പിച്ച് ഫിനാൻസ് തുക വ്യാജ രസീതും സീലും ഉപയോഗിച്ച് നിരവധിപേരിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു. വാഹന വായ്പയെടുത്ത കല്ലട സ്വദേശിനി ഷെമീന മൻസിൽ റഷീദയിൽനിന്ന് 4,16,000 രൂപയും പോരുവഴി നെടിയംപറമ്പിൽ സുനിയുടെ പേരിലുള്ള വാഹനത്തി​െൻറ 1,20,000 രൂപയും ശാസ്താംകോട്ട ശരത് ഭവനത്തിൽ ശരത്തി​െൻറ പേരിലുള്ള വാഹനത്തി​െൻറ 1,58,000 രൂപയും ഇവർ വാങ്ങി. റഷീദയുടെ പേരിലുള്ള വാഹനത്തി​െൻറ 4,15,000 രൂപ, പ്രീതി കുമാരിയുടെ പേരിലുള്ള വാഹനത്തി​െൻറ 3,40,000 രൂപ എന്നിവയും വാങ്ങി കമ്പനിയിൽ അടയ്ക്കാതെ തിരിമറി നടത്തുകയായിരുന്നു. കമ്പനിയറിയാതെ ബാധ്യത ഒഴിവാക്കി ആർ.സി ബുക്കും തിരികെനൽകിയിരുന്നു. എ.സി.പി എസ്. ശിവപ്രസാദ്, സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. രാജേഷ് കുമാർ, എസ്.ഐ ഉമറുൽ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.