സെൻട്രൽ ജയിലിൽനിന്ന് ഇനി കുട്ടികൾക്കുള്ള പാവകളും

പൂജപ്പുര: ഭക്ഷണസാധനങ്ങൾക്ക് പിന്നാലെ കുട്ടികൾക്കുള്ള പാവകളുമായി പൂജപ്പുര സെൻട്രൽ ജയിൽ. മെഡിക്കൽ കോളജിന് സമീപത്ത ചൈൽഡ് െഡവലപ്മ​െൻറ് സ​െൻറർ എന്ന സ്ഥാപനം വർഷങ്ങളായി പാവകൾ കുട്ടികളിലുണ്ടാക്കുന്ന മാനസിക വികാസത്തെക്കുറിച്ച് പഠനം നടത്തുകയാണ്. എന്നാൽ, മാർക്കറ്റിലെ പാവകൾക്ക് വൻ വിലയാണ്. തങ്ങൾക്കാവശ്യമായ വിവിധതരം പാവകൾ നിർമിച്ചുനൽകാൻ ആളെ കിട്ടാനില്ലാത്ത അന്വേഷണം ഒടുവിൽ സെൻട്രൽ ജയിലിലെത്തുകയായിരുന്നു. ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ ആ ദൗത്യം ഏറ്റെടുത്തതോടെ സെൻട്രൽ ജയിലിൽ അതിനുള്ള യൂനിറ്റിനും തുടക്കം കുറിച്ചു. ആദ്യഘട്ടമായി പൂജപ്പുരയിലും തുടർന്ന് മറ്റ് രണ്ട് സെൻട്രൽ ജയിലുകളിലും പാവനിർമാണ യൂനിറ്റ് ആരംഭിക്കും. തടവുകാർ ഉണ്ടാക്കിയ 30ഓളം മാതൃകകൾ ചൈൽഡ് െഡവലപ്മ​െൻറ് അംഗീകരിച്ചു. ഇതോടെ തടവുകാരുടെ കൈകളിലൂടെ കരകൗശലവിദ്യയുടെ മറ്റൊരു രൂപമായ പാവകൾക്കും ജീവൻവെക്കും. സംസ്ഥാനത്തെ 3000-ത്തോളം അംഗൻവാടികളിൽ ഈ കളിക്കോപ്പുകൾ വാങ്ങുകയാണെങ്കിൽ ജയിൽ പാവകൾ വിൽപനയിൽ വിപ്ലവം സൃഷ്ടിക്കും. അംഗൻവാടികൾക്ക് ഇതിനായി സർക്കാർ ഗ്രാൻറും നൽകുന്നുണ്ട്. നിലവിൽ ജയിലുകളിലെ സ്ത്രീതടവുകാർക്ക് മൃദുവായ തുണിത്തരങ്ങളിലെ പ്രതിമകളും പുരുഷ തടവുകാരെക്കൊണ്ട് മരം കൊണ്ടുള്ള പാവകളും ഉണ്ടാക്കാനാണ് തീരുമാനം. യൂനിറ്റ് ഉദ്ഘാടനം ജയിൽ ഡി.ജി.പി. ആർ. ശ്രീലേഖ നിർവഹിച്ചു. ദക്ഷിണമേഖല ഡി.ഐ.ജി. ബി. പ്രദീപ് അധ്യക്ഷതവഹിച്ചു. ചൈൽഡ് െഡവലപ്മ​െൻറ് സ​െൻറർ ഡയറക്ടർ ഡോ. ബാബു ജോർജ്, റീജനൽ വെൽഫെയർ ഓഫിസർ വി.പി. സുനിൽകുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്. സന്തോഷ്, വനിത പോളിടെക്നിക് പ്രിൻസിപ്പൽ സിനിമോൾ, വട്ടിയൂർക്കാവ് പോളിടെക്നിക്സ പ്രതിനിധി പി.എസ്. മനോജ്, ജയിൽ വെൽഫെയർ ഓഫിസർ വി.എസ്. സുമന്ത്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ സ്റ്റേറ്റ് ഡയറക്ടർ ലളിതമണി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.