സാമൂഹികനീതി വകുപ്പ് സഹായ ഉപകരണങ്ങൾ നൽകി

കൊല്ലം: ജോയ്സ്റ്റിക് ഓപറേറ്റഡ് വീൽചെയറിൽ ബട്ടനമർത്തി മുന്നോട്ട് നീങ്ങുമ്പോൾ ഇതുവരെയില്ലാത്ത ആത്മവിശ്വാസമായിരുന്നു ഫാത്തിമയുടെ മുഖത്ത്. മസിലുകൾ ചുരുങ്ങുന്ന രോഗത്തി​െൻറ പ്രയാസങ്ങളെ കരുനാഗപ്പള്ളി സ്വദേശിനിയായ ആ പെൺകുട്ടി മറികടക്കാൻ ശ്രമിക്കുമ്പോൾ വീൽചെയറിന് പിന്നിൽ കൂട്ടായിനിന്നത് കലക്ടർ ഡോ. എസ്. കാർത്തികേയൻ. ഫാത്തിമക്കൊപ്പം സണ്ണിയും സന്തോഷും റജിലയുമൊക്കെ അതിജീവനത്തി​െൻറ പ്രതീകങ്ങളായി. ഭിന്നശേഷിയുള്ളവർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനായി കലക്ടറേറ്റിൽ സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആത്മവിശ്വാസം പകർന്ന നിമിഷങ്ങൾ സമ്മാനിച്ചത്. 100 ശതമാനം വൈകല്യമുള്ള കിടപ്പ് രോഗികളായ നാലുപേർക്ക് ജോയ്സ്റ്റിക് ഓപറേറ്റഡ് വീൽ ചെയറുകൾ കലക്ടർ വിതരണം ചെയ്തു. പൂർണ അന്ധരായ എട്ടുപേർക്ക് േടാക്കിങ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് ഫോണുകളും നൽകി. ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സിനുള്ള തിരിച്ചറിയൽ കാർഡുകളും ചടങ്ങിൽ കലക്ടർ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, ജില്ല സാമൂഹികനീതി ഓഫിസർ എസ്. സബീന ബീഗം, ജില്ല െപ്രാബേഷൻ ഓഫിസർ എൻ. ഷൺമുഖദാസ്, ജില്ല േപ്രാഗ്രാം ഓഫിസർ ഗീതാകുമാരി, ജില്ല ശിശുസംരക്ഷണ ഓഫിസർ സിജുബെൻ തുടങ്ങിയവർ പങ്കെടുത്തു. നോക്കുകൂലി; പരാതിപരിഹാരത്തിന് കമ്മിറ്റി കൊല്ലം: നോക്കുകൂലി നിർത്തലാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി കലക്ടർ ചെയർമാനായി കമ്മിറ്റി രൂപവത്കരിക്കുന്നു. ജില്ല ലേബർ ഓഫിസർ കൺവീനറായുള്ള സംവിധാനത്തിൽ സിറ്റി പൊലീസ് കമീഷണർ, പൊലീസ് സൂപ്രണ്ട് എന്നിവരാണ് അംഗങ്ങൾ. കലക്ടർ വിളിച്ച യോഗത്തിൽ നോക്കുകൂലി അവസാനിപ്പിക്കാനുള്ള തീരുമാനത്തെ തൊഴിലാളി സംഘടനാ പ്രതിനിധികൾ സ്വാഗതം ചെയ്തു. തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് ഇ. ഷാനവാസ്ഖാൻ, ഡി. രാമകൃഷ്ണപിള്ള, ഇടവനശ്ശേരി സുരേന്ദ്രൻ, എ.എം. ഇക്ബാൽ, ടി.കെ. സുൽഫി, എസ്. നാസറുദ്ദീൻ, എൻ. ശിശുപാലൻ, കെ. വിജയൻ, എസ്. മണിമോഹനൻ നായർ, ബി. രാജു, എഴുകോൺ സത്യൻ, പി.കെ. മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പരാതികൾ ടോൾഫ്രീ നമ്പറുകളായ 180042555214, 04742794820 എന്നിവയിൽ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.