പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷേത്തക്കുള്ള പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകളിലാണ് 2018-19 വര്‍ഷത്തേക്ക് പ്രവേശനം ആരംഭിച്ചത്. ഇതുവരെ പട്ടിക പ്രകാരം അടച്ചുപൂട്ടുന്ന നടപടി എങ്ങുമെത്തിയില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിെൻറ ഭാഗമായാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ മതിയായ യോഗ്യതയുള്ള അധ്യാപകരുമില്ല. ഭീമമായ തുക ഫീസായി വാങ്ങി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് താഴിടാനുള്ള നീക്കം തടയപ്പെട്ട മട്ടാണ്. ഓരോ ഉപജില്ലകളിലെയും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പട്ടിക തയാറാക്കി ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ജില്ല തലത്തില്‍ സമഗ്രമായ പട്ടികയും തയാറാക്കിയിരുന്നു. വര്‍ഷങ്ങളായി ഗ്രാമീണമേഖലകളിലും നഗരപ്രദേശങ്ങളിലും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് പൂട്ടുന്നത്. നാല്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളും ഇക്കൂട്ടത്തിലുണ്ട്. നഴ്സറി മുതല്‍ 10 വരെ ക്ലാസുകളിലേക്കാണ് അഡ്മിഷൻ. വീടുകളിലും അംഗൻവാടികളിലുമെത്തി കുട്ടികളെ കാൻവാസിങ്ങും ആരംഭിച്ചിട്ടുണ്ട്. അടച്ചുപൂട്ടേണ്ട സ്കൂളുകള്‍ക്ക് മാസങ്ങൾക്കു മുമ്പ് തന്നെ നോട്ടീസ് നല്‍കിയിരുന്നതായി ഉദ്യേഗസ്ഥർ പറയുന്നു. പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ക്ലാസുകള്‍ പ്രവര്‍ത്തിക്കുകയും 10ാം ക്ലാസ് ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകള്‍ അംഗീകൃത സി.ബി.എസ്.ഇ സ്കൂളുകളില്‍ കൊണ്ടുപോയി നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. വന്‍തുക ഫീസായും മറ്റ് ഫണ്ടുകളുടെ പേരിലും കൈപ്പറ്റുന്ന വ്യക്തി കേന്ദ്രീകൃതമോ ആളുകള്‍ ചേര്‍ന്നോ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരാതി പതിവാണ്. എന്നിരുന്നാലും ഇവയുടെ പ്രവർത്തനം തടയാൻ അധികൃതര്‍ തയാറാകുന്നുമില്ല. പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.