പൊഴിക്കര സ്​പിൽവേയുടെ ഷട്ടറുകൾ തുറക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

പരവൂർ: കൊഞ്ചുവളർത്തലി​െൻറ പേരിൽ പൊഴിക്കരയിലെ പൊഴിമുഖം തുറന്ന് പരവൂർ കായലിൽനിന്ന് വെള്ളം കടലിലേക്കൊഴുക്കാനുള്ള നീക്കത്തിനെതിരെ ജനരോഷമുയരുന്നു. ഏതാനും ദിവസം മുമ്പാണ് ഇതിനായി നീക്കം തുടങ്ങിയത്. വേനൽക്കാലത്ത് കായലിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനാണ് ഷട്ടറുകൾ പൂർണമായും അടച്ചിടുന്നത്. ഉപ്പുവെള്ളം കയറിയാൽ കായൽ പരിസരത്തുള്ള കിണറുകളിലെ വെള്ളത്തിൽ ഉപ്പ് കലർന്ന് വെള്ളം ഉപയോഗിക്കാൻ പറ്റാതാവും. കൂടാതെ തീരപ്രദേശങ്ങളിലെ കൃഷിക്കും ഉപ്പുവെള്ളം ഭീഷണിയാണ്. ഇതൊഴിവാക്കാനാണ് സ്പിൽവേ സ്ഥാപിച്ചത്. വേനൽക്കാലത്ത് ഷട്ടറുകൾ പൂർണമായും തുറന്നിട്ടാൽ വേലിയേറ്റ സമയങ്ങളിൽ കായലിലേക്ക് വൻതോതിൽ ഉപ്പുവെള്ളം കയറും. സ്പിൽവേയുടെ ഷട്ടറുകൾ അടച്ചിട്ടതോടെ കായലോരത്തും പരിസരങ്ങളിലുമുള്ള കിണറുകളിൽ വെള്ളം കിട്ടുന്ന അവസ്ഥയുണ്ടായിരുന്നു. ഏതാനും വർഷങ്ങളായി പൊഴിക്കരയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പിനും പരവൂർ നഗരസഭക്കുമെതിരെ സമരം ചെയ്യുന്നവർ തന്നെ ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കാൻ കൂട്ടുനിൽക്കുെന്നന്ന ആക്ഷേപവും ശക്തമാണ്. കൊഞ്ചു വളർത്തുന്നവർക്കും ചില റിസോർട്ടുകാർക്കും വേണ്ടി അധികൃതരും നിലപാടെടുക്കുെന്നന്നാണ് പരാതി. കഴിഞ്ഞ വർഷവും പൊഴി തുറക്കാൻ ആസൂത്രിത ശ്രമം നടത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് ഇവർക്ക് നിലപാട് മാറ്റേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.