പുനലൂർ^ചെ​േങ്കാട്ട പാതയിൽ ആദ്യ സർവിസ്​ 31ന്​

പുനലൂർ-ചെേങ്കാട്ട പാതയിൽ ആദ്യ സർവിസ് 31ന് കൊല്ലം: ഗേജ് മാറ്റം പൂർണമായ പുനലൂർ-ചെങ്കോട്ട െറയിൽപാതയിലൂടെ ആദ്യ ട്രെയിൻ 31ന് സർവിസ് നടത്തും. ഭാഗികമായി ട്രെയിൻ ഒാടിയിരുന്ന ലൈൻ പൂർണമായും ഗതാഗതത്തിന് സജ്ജമായി. തമിഴ്നാട്ടിലെ താമ്പരത്തുനിന്ന് ആരംഭിക്കുന്ന െട്രയിൻ കൊല്ലം വരെയാണ് സർവിസ് നടത്തുക. 30ന് വൈകീട്ട് 5.30ന് താമ്പരത്തുനിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ 31ന് രാവിലെ ആറിന് ചെങ്കോട്ടയിൽ എത്തും. ചെങ്കോട്ടയിൽനിന്ന് രാവിലെ 10.30ന് കൊല്ലെത്തത്തും. കൊല്ലം- ചെങ്കോട്ട ഗേജ്മാറ്റ പാതയിൽ ആദ്യമായി മുഴുവൻ ദൂരവും സഞ്ചരിക്കുന്ന െട്രയിനിന് ചെങ്കോട്ടയിലും വിവിധ സ്റ്റേഷനുകളിലും സ്വീകരണം നൽകും. ഈ സാമ്പത്തിക വർഷം പാത കമീഷൻ ചെയ്യുന്നതിനായി 31 ന് ആദ്യ ട്രെയിൻ സർവിസ് നടത്തുമെങ്കിലും പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലിൽ നിർവഹിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഉദ്ഘാടന ശേഷം പാതയിലൂടെ സ്ഥിരമായി ട്രെയിൻ സർവിസ് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.