ബസ്​സ്​​റ്റാൻഡിൽ കുഴഞ്ഞുവീണയാൾക്ക്​ പൊലീസ് രക്ഷകരായി

അഞ്ചൽ: ബസ്സ്റ്റാൻഡിൽ നിൽക്കവെ കുഴഞ്ഞുവീണയാൾക്ക് പൊലീസ് രക്ഷകരായി. കഴിഞ്ഞ ദിവസം രാവിലെ 11 ഒാടെ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന അഞ്ചൽ തഴമേൽ ഷീന മൻസിലിൽ കോയക്കുഞ്ഞ് (62) ആണ് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണത്. അടുത്തു നിന്നവർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഹൃദയാഘാതം മൂലമാണ് കോയക്കുഞ്ഞ് കുഴഞ്ഞുവീണതെന്ന് പരിശോധനയിൽ കണ്ടെത്തി. രണ്ട് തവണ ഹൃദയാഘാതമുണ്ടായിട്ടുള്ള ഇദ്ദേഹം ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വിദഗ്ധ ചികിത്സക്കായി കൊല്ലം ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.