ബജറ്റ്​ ചട്ടവിരുദ്ധമെന്ന്​

പത്തനാപുരം: ഗ്രാമപഞ്ചായത്ത് ബജറ്റ് ചട്ടവിരുദ്ധമാണെന്ന് വൈസ് പ്രസിഡൻറ് ജെ. നിഷ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിക്കാതെ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് ബജറ്റ് അവതരണം നടന്നത്. ബജറ്റി​െൻറ പൂര്‍ണരൂപം അവതരിപ്പിക്കാനോ ചര്‍ച്ച ചെയ്യാനോ അവസരം ലഭിച്ചിട്ടില്ല. വൈസ് പ്രസിഡൻറിന് മറുപടി പറയുന്നതിന് അവസരം നല്‍കാതെ ബജറ്റ് സമ്മേളനം പിരിച്ചുവിട്ടത് പ്രതിഷേധാര്‍ഹമാണെന്നും നിഷ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.