കണ്ണഞ്ചും മത്സ്യങ്ങളെ കാണാം; മ്യൂസിയത്ത്​ നവീകരിച്ച അക്വേറിയം ഒരുങ്ങുന്നു

തിരുവനന്തപുരം: വിവിധയിനം മത്സ്യങ്ങളെ കണ്ടാനന്ദിക്കാൻ മ്യൂസിയത്തിൽ അക്വേറിയം ഒരുങ്ങുന്നു. ഏപ്രിൽ അവസാനത്തോടെയോ മേയ് ആദ്യവാരമോ അക്വേറിയം പ്രവർത്തനം ആരംഭിക്കും. ഒപ്പം മ്യൂസിയത്തിൽ എത്തുന്നവർക്ക് ഭക്ഷണം കഴിക്കാൻ ഫുഡ് കോർട്ടും ഒരുങ്ങുന്നു. ചിൽഡ്രൻസ് പാർക്കിന് സമീപത്തായി നിർമാണം പുരോഗമിക്കുന്ന ഫുഡ്കോർട്ട് ഏപ്രിലിൽ പ്രവർത്തനം തുടങ്ങും. 2.19 കോടി രൂപ മുടക്കിയാണ് പുതിയ അക്വേറിയം തയാറാകുന്നത്. നേരത്തേ അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നവീകരിക്കുന്നത്. കെട്ടിടത്തിന് പുറത്തായി മനോഹരമായ ലാൻഡ്സ്കേപ്പും തയാറാക്കിക്കഴിഞ്ഞു. ഇവിടെ മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും ശിൽപങ്ങൾ ഉണ്ടാകും. കെട്ടിടവും ചിത്രപണികളാൽ മനോഹരമാക്കും. ചെറിയ വാട്ടർ ഫൗണ്ടനും അരുവികളും കെട്ടിടത്തിന് മുന്നിലായി ഉണ്ടാകും. കടൽ ജീവികളും ഉൾനാടൻ മത്സ്യങ്ങളും പുതിയ അക്വേറിയത്തിൽ ഉണ്ടാകും. ജെല്ലി ഫിഷ്, കടൽ ഞണ്ടുകൾ, ബട്ടർഫ്ലൈ ഫിഷ്, വെൽ ഫിഷ്, ഓസ്കാർ, അരോണ, ഗോൾഡൻ ഫിഷ്, ഏയ്ഞ്ചൽ തുടങ്ങിയ വ്യത്യസ്ത മത്സ്യങ്ങളാണ് കാഴ്ചക്കാർക്ക് വിസ്മയം തീർക്കുക. സന്ദർശകരായി എത്തുന്നവർ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനായാണ് ഫുഡ്കോർട്ട് തയാറാക്കുന്നത്. സ്കൂളുകളിൽനിന്ന് എത്തുന്നവർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനായി ഒരിടമെന്ന നിലയിലും ഇത് ഉപയോഗിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.