സ്​മാർട്ട്​ സിറ്റി; പ്രതിസന്ധിക്ക്​ ആക്കംകൂടുന്നു

തിരുവനന്തപുരം: കോർപറേഷ​െൻറ സ്വപ്നപദ്ധതിയായ സ്മാർട്ട് സിറ്റി പ്രതിസന്ധിയിൽ മുന്നോട്ടുപോകവെ പദ്ധതിക്കുവേണ്ടി രൂപരേഖ തയാറാക്കാൻ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത കൺസൾട്ടൻറ് ഏജൻസിയെ നാഷനൽ ഹൈവേ അതോറിറ്റി കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നതായി സൂചന. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പാലം നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടി​െൻറ പേരിൽ അസം സർക്കാർ ഏജൻസിയെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. പദ്ധതി നടത്തിപ്പ് നീണ്ടുപോകുമെന്ന ആശങ്കക്ക് ആക്കം കൂട്ടുന്നതാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടെങ്കിലും കൺസൾട്ടൻറ് ഏജൻസി സമയം ദീർഘിപ്പിച്ച് ചോദിച്ചു. കൺസൾട്ടൻറ് ഏജൻസിയുടെ സൗകര്യാർഥം ഏപ്രിൽ നാലിന് ഹിയറിങ് നടത്താൻ സ്മാർട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സി.ഇ.ഒയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വാഡിയാ ടെക്നോ എൻജിനീയറിങ് സർവീസ് ലിമിറ്റഡ്, മഹീന്ദ്രാ കൺസൾട്ടിങ് എൻജിനീയേഴ്സ് ലിമിറ്റഡ്, ഐ.പി.ഇ ഗ്ലോബൽ ലിമിറ്റഡ് എന്നീ കമ്പനികളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ചുരുക്കപ്പട്ടികയിൽപ്പെട്ടത്. ഇതിൽ സാങ്കേതിക മികവി​െൻറയും കുറഞ്ഞ തുക ക്വാട്ടുചെയ്തതി​െൻറയും അടിസ്ഥാനത്തിൽ സ്മാർട്ട് സിറ്റി രൂപരേഖ തയാറാക്കുന്നതിന് വാഡിയാ ടെക്നോ എൻജിനീയറിങ് സർവിസ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. പദ്ധതി നടത്തിപ്പിന് രൂപവത്കരിച്ച സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി കരാർ ഒപ്പിടുന്ന ഘട്ടമെത്തിയപ്പോഴാണ് വാഡിയാ ഗ്രൂപ്പിനെ അസം സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്ന വിവരം പുറത്തു വന്നത്. തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിന് മുന്നോടിയായി വാഡിയാ അധികൃതരോട് കഴിഞ്ഞയാഴ്ച വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അവർ സമയം നീട്ടി ചോദിച്ചു. വാഡിയാ അധികൃതരുടെ സൗകര്യാർഥമാണ് ഏപ്രിൽ നാലിന് ഹിയറിങ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ദേശീയപാത അതോറിറ്റിയും വാഡിയയെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്. കഴിഞ്ഞവർഷം നടത്തിയ മരാമത്തു പണികളിൽ ക്രമക്കേട് ആരോപിച്ചാണ് വാഡിയയെ ദേശീയപാതാ അതോറിറ്റി കരിമ്പട്ടികയിൽപ്പെടുത്തിയതത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.