സി.പി.എമ്മുകാരനെ ആർ.എസ്.എസുകാർ ആക്രമിച്ചു

നേമം: ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോയ സി.പി.എം പ്രവർത്തകനെയും സുഹൃത്തിനെയും ഒമ്പതംഗ ആർ.എസ്.എസ് സംഘം ആക്രമിച്ചു. പ്രാവച്ചമ്പലം അരിക്കടമുക്ക് ഇടയ്ക്കോട് മാങ്കൂട്ടം സ്വദേശി പ്രവീണിനെ (32)യാണ് ഇടയ്ക്കോട് പുല്ലുവിളയിൽവെച്ച് ചൊവ്വാഴ്ച രാത്രി ആക്രമിച്ചത്. നേമം പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് സി.പി.എം പ്രതിഷേധ യോഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.