ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ചിൽ സംഘർഷം

കരുനാഗപ്പള്ളി: ജനജീവിതത്തെ തകർക്കുന്ന കേന്ദ്ര സർക്കാറി​െൻറ നിലപാടുകൾക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധ മാർച്ചും പോസ്റ്റോഫിസിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. പോസ്റ്റ് ഒാഫിസിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെച്ചൊല്ലി നേരിയ സംഘർഷമുണ്ടായി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് എസ്.ആർ. അരുൺ ബാബു അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാംമോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ബി.എ. ബ്രിജിത്ത്, ആർ. ഗോപിലാൽ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിമാരായ കെ. പ്രദീപ്, ഷിബുഗോപാൽ, എസ്. അനിൽ, ശബരീനാഥ്, ടി.ആർ. ശ്രീനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.