ലോഹ്യദിനം ആചരിച്ചു

കൊല്ലം: ഡെമോക്രാറ്റിക് ഫോറം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സാർവദേശീയ സോഷ്യലിസ്റ്റും വിപ്ലവകാരിയുമായ ഡോ. റാംമനോഹർ ലോഹ്യയുടെ 108ാമത് ജന്മദിനം ലോഹ്യ ദിനമായി ആചരിച്ചു. സാമൂഹിക നീതി-ബഹുസ്വരത എന്നീ വിഷയങ്ങൾ ഉയർത്തി ഫോറത്തി​െൻറ നേതൃത്വത്തിൽ കൊല്ലം ഫൈൻ ആർട്സ് ഹാളിൽ ബഹുജനസംഗമം സംഘടിപ്പിച്ചു. ഗാന്ധിയൻ തകിടി കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻറ് ഡോ. കെ.പി. ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. എസ്. രാജശേഖരൻ, പ്രഫ. ഡി.എം.എ. സലിം, പ്രഫ. ഡി.സി. മുല്ലശ്ശേരി, എം. ഇബ്രാഹീംകുട്ടി, പ്രഫ. ജോൺ മാത്യു കുട്ടനാട്, ഡോ. പി.എൽ. ജോസ്, ഡോ. അസുന്താമേരി, ഡി. സത്യരാജൻ, പെരുമ്പുഴ ശശിധരൻ, ടി.ഡി. സദാശിവൻ, എഫ്. വിൻസൻറ്, ഗ്രേസി ഫിലിപ്, പ്രഫ. കെ. കൃഷ്ണൻ, കെ. ജോൺ ഫിലിപ്, എഫ്.ജെ. അൽഫോൺ, ബാബു സത്യാനന്ദൻ, പി.എസ്. നടരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.