കുണ്ടറ: കേരളത്തിൽ പൂർണമായും ലഹരിമുക്ത കാമ്പസുകൾ ഉറപ്പാക്കാൻ ജനകീയ കൂട്ടായ്മയൊരുക്കി സർക്കാർ പ്രവർത്തിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. പെരുമ്പുഴ സർക്കാർ എൽ.പി സ്കൂളിെൻറ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത അധ്യയന വർഷം അക്കാദമിക മികവിേൻറതാക്കി മാറ്റും. സ്കൂളുകളിൽ വരുംകൊല്ലം ഇതിനകം തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കും. ഇതിനു ശേഷം ഒാരോ കുട്ടിക്കുമായി അക്കാദമിക് മാസ്റ്റർ പ്ലാൻ നടപ്പാക്കും. 35,000 ക്ലാസ് മുറികൾ ഹൈ-ടെക് ആക്കി കഴിഞ്ഞ സംസ്ഥാനത്ത് അടുത്ത ഒരു വർഷം 45,000 എണ്ണമാകും പൂർത്തിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാത മോഹൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഷെർളി സത്യദേവൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ജയകുമാരി, പഞ്ചായത്ത് അംഗങ്ങൾ, ഹെഡ്മാസ്റ്റർ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.