ഉത്സവം കാണാൻ നിന്നവരെ മർദിച്ചു

കരുനാഗപ്പള്ളി: കെട്ടുകാഴ്ച കാണാൻ വീടിന് സമീപം നിന്നവരെ ആറംഗസംഘം മർദിച്ചതായി പരാതി. പരിക്കേറ്റ ക്ലാപ്പന കോട്ടയ്ക്ക് പുറംകായൽവാരത്ത് ബേബി (58), ഹോംഗാർഡ് ക്ലാപ്പന രാജു ഭവനത്തിൽ രാജേന്ദ്രൻ (56) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് വള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു അക്രമണം. കെട്ടുകാഴ്ച കാണാൻ വീടിന് സമീപം നിന്ന ബേബിയെ ആറംഗസംഘം പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നു. തടയാൻ എത്തിയപ്പോഴാണ് ഓച്ചിറ സ്റ്റേഷനിലെ ഹോംഗാർഡ് രാജേന്ദ്രനെയും മർദിച്ചത്. കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.