മ​ുളകുെപാടി കലക്കിയ വെള്ളമൊഴിച്ച്​ ദമ്പതികളെ ആക്രമിച്ചു

കരുനാഗപ്പള്ളി: മുളകുപൊടി കലക്കിയ വെള്ളം ദേഹത്തൊഴിച്ച ശേഷം ദമ്പതികളെ ആക്രമിച്ചെന്ന് പരാതി. കുലശേഖരപുരം കടത്തൂർ ചക്കാലത്തറയിൽ മുഹമ്മദ് ഖാൻ (71), ഭാര്യ വസുന്ധര എന്ന സബൂറ (53) എന്നിവരെയാണ് ആക്രമിച്ചത്. ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ദമ്പതിമാർ വീട്ടിൽ ഇരിക്കവേ അയൽവാസിയായ വസുന്ധരയുടെ സഹോദരൻ രോഷാകുലനാവുകയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന മുളകുപൊടി കലക്കിയ വെള്ളം ദേഹത്തൊഴിച്ച് കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയുമായിരുെന്നന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തലയിൽ അടിയേൽക്കാതിരിക്കാൻ കൈ കൊണ്ട് തടഞ്ഞതിനെ തുടർന്ന് മുഹമ്മദ് ഖാ​െൻറ കൈക്ക് സാരമായി പരിക്കേറ്റു. വസ്തു സംബന്ധമായ പ്രശ്നങ്ങളാണ് അക്രമകാരണമെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.