വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്​ അറസ്​റ്റിൽ

പാലോട്: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ചിയം ആലുമ്മൂട് ചൂടൽമൺ പുറത്ത് വീട്ടിൽ മാത്യു കുട്ടിയാണ് (32) പിടിയിലായത്. 2006 മുതൽ ഇയാൾ യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സി.ഐ കെ.ബി. മനോജ്കുമാർ, എസ്.ഐമാരായ എസ്. അഷ്റഫ്, ഭുവനചന്ദ്രൻ നായർ, എ.എസ്.ഐ അൻസാരി, സി.പി.ഒമാരായ രാജേഷ്, പ്രദീപ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.