പാതയിരട്ടിപ്പിക്കൽ: സ്ഥലമേറ്റെടുത്ത്​ നൽകിയാൽ ഒരു കൊല്ലത്തിനകം പൂർത്തിയാക്കും ^റെയിൽവേ ജി.എം

പാതയിരട്ടിപ്പിക്കൽ: സ്ഥലമേറ്റെടുത്ത് നൽകിയാൽ ഒരു കൊല്ലത്തിനകം പൂർത്തിയാക്കും -റെയിൽവേ ജി.എം തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തുനൽകിയാൽ തിരുവനന്തപുരം ഡിവിഷനിലെ പാതയിരട്ടിപ്പിക്കൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ. സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാറി​െൻറ സഹായം തേടിയിട്ടുണ്ടെന്നും തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ പരിശോധനക്കെത്തിയ കുൽശ്രേഷ്ഠ പറഞ്ഞു. പാതയിരട്ടിപ്പിച്ചാൽ മാത്രമേ പുതിയ ട്രെയിനുകൾക്ക് സാധ്യതയുള്ളൂ. കോട്ടയം റൂട്ടിൽ ചങ്ങനാശ്ശേരി മുതൽ കുറുപ്പന്തറ വരെയാണ് പാതയിരട്ടിപ്പിക്കൽ നടക്കുന്നത്. ഇതിൽ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്ത് നിർമാണം തുടങ്ങിയിട്ടില്ല. ചേർത്തല റൂട്ടിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെ പാതയിരട്ടിപ്പിക്കാനുണ്ട്. പ്രദേശവാസികൾ സ്ഥലം വിട്ടുനൽകാത്തതാണ് നിർമാണം വൈകാൻ കാരണമെന്നും ഇക്കാര്യത്തിൽ സർക്കാറി​െൻറ സഹായം തേടിയിട്ടുണ്ടെന്നും ജനറൽ മാനേജർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം പരിശോധിച്ച അദ്ദേഹം ജീവനക്കാരുമായും യാത്രക്കാരുമായും ചർച്ച നടത്തി. അടുത്തദിവസം ചീഫ് സെക്രട്ടറിയുമായി റെയിൽവേ വികസനപദ്ധതികളുടെ പുരോഗതി ചർച്ചചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.