കോർപറേഷൻ ബജറ്റ് ചർച്ച ജി.എസ്.ടി നടപ്പിലാക്കിതോടെ നഗരസഭക്കുണ്ടായത് കോടികളുടെ നഷ്​ടം ^മേയർ

കോർപറേഷൻ ബജറ്റ് ചർച്ച ജി.എസ്.ടി നടപ്പിലാക്കിതോടെ നഗരസഭക്കുണ്ടായത് കോടികളുടെ നഷ്ടം -മേയർ പി.എം.എ.വൈ പദ്ധതിയുടെ പേര് 'മേയർ ആവാസ് യോജന'യെന്ന് ആക്കിക്കൂടെെയന്ന് ഡെപ്യൂട്ടി മേയർ, കലിതുള്ളി പ്രതിപക്ഷം തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിക്ക് യഥാർഥത്തിൽ ഇടേണ്ടിയിരുന്ന പേര് മേയർ ആവാസ് യോജനയാണെന്ന (എം.എ.വൈ) ഡെപ്യൂട്ടി മേയർ രാഖി രവികുമാറി​െൻറ പരാമർശം പ്രതിപക്ഷത്തെ ചൂടുപിടിപ്പിച്ചു. പദ്ധതി പ്രകാരമുള്ള നാലുലക്ഷം രൂപയിൽ ഒന്നരലക്ഷം മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്നും ബാക്കി തുകയിൽ രണ്ടുലക്ഷം നഗരസഭയും 50,000 രൂപ സംസ്ഥാന സർക്കാറുമാണ് നൽകുന്നതെന്നുമാണ് രാഖി രവികുമാർ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് മുഖ്യപ്രതിപക്ഷമായ ബി.ജെ.പി നിര ഇളകി മറിഞ്ഞത്. രാജ്യം അംഗീകരിച്ച ഒരു പദ്ധതിയെ ഡെപ്യൂട്ടി മേയർ കരിവാരിത്തേക്കുകയാണെന്നും പരാമർശം പിൻവലിക്കണമെന്നും ബി.ജെ.പി നേതാവ് വി.ജി. ഗിരികുമാർ ആവശ്യപ്പെട്ടു. തമാശയായാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും താമാശയായി പ്രതിപക്ഷം ഉൾക്കൊള്ളാത്ത സ്ഥിതിക്ക് പരാമർശം പിൻവലിക്കുകയാണെന്നും രാഖി അറിയിച്ചതോടെയാണ് പ്രതിപക്ഷനിര ശാന്തമായത്. രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചയിലെ ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബജറ്റ് പാസാക്കുന്നതെന്ന് രാഖി രവികുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനു പുതിയ മാനം കൊണ്ടുവരാന്‍ നഗരസഭക്കു സാധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതിയിനത്തില്‍ തുക പിരിക്കാന്‍ അവകാശമില്ലാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം വന്നതായി കാണിച്ച് സംസ്ഥാന സര്‍ക്കാറിന് കത്തുനല്‍കി. ദീര്‍ഘവീക്ഷണം ഇല്ലാത്ത പദ്ധതികള്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ അവ തിരുത്താമെന്ന് യു.ഡി.എഫ് കൗണ്‍സിര്‍ ബീമാപള്ളി റഷീദിനുള്ള മറുപടിയായി ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ക്ക് കൂടുതല്‍ പദ്ധതികളോ തുകയോ അനുവദിച്ചിട്ടില്ല. ജി.എസ്.ടി നടപ്പിലായതോടെ നഗരസഭക്കുണ്ടായത് കോടികളുടെ നഷ്ടമാണ്. ആദ്യമായാണ് മാര്‍ച്ചില്‍ തന്നെ പ്ലാന്‍ ഫണ്ട് പൂര്‍ത്തിയാക്കുന്നതെന്നും കഴിഞ്ഞ പ്രാവശ്യം പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗം പദ്ധതികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. 64 കോടിയാണ് ഈ വര്‍ഷം മിച്ചം പ്രതീക്ഷിക്കുന്നത്. ഓഖി ദുരിത ബാധിതര്‍ക്കുവേണ്ടി 30 കോടി മാറ്റിവെച്ചുകൊണ്ടുള്ള പദ്ധതി ദുരിതമേഖലയിലുള്ളവര്‍ക്ക് പൂര്‍ണമായും പ്രയോജനപ്പെടും. ലൈഫ് പദ്ധതി പ്രകാരം 4261 പേര്‍ക്ക് ഗഡു നല്‍കിക്കഴിഞ്ഞു. സ്മാര്‍ട് സിറ്റിയുടെ മൂന്നാംഘട്ടത്തില്‍ ഇടംനേടിയ നഗരസഭ, ആദ്യ ഘട്ടത്തിലെ സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ എത്തുമെന്നും മേയർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.