ആനാ​െട്ട സംഘർഷം; പൊലീസ് ഇടപെടണമെന്ന്

നെടുമങ്ങാട്: ആനാെട്ട സംഘർഷത്തിന് അറുതി വരുത്താൻ പൊലീസ് ഇടപെടണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ആവശ്യപ്പെട്ടു. ആനാട് ഫാർമേഴ്സ് ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ തർക്കം ബാങ്കിനകത്തും ജങ്ഷനിലും സംഘർഷഭരിതമായ അന്തരീക്ഷത്തിലെത്തിച്ചിരിക്കുകയാണ്. സി.പി.ഐ ആനാട് ബാങ്ക് ജങ്ഷനിൽ സംഘടിപ്പിച്ച ധർണയെ പൊളിക്കാൻ സി.പി.എം-ഡി.വൈ.എഫ്.ഐക്കാർ തെരുവ് യുദ്ധം നടത്തിയപ്പോൾ പൊലീസ് നിഷ്ക്രിയരായി നോക്കി നിന്നു. ബാങ്ക് ജങ്ഷനിൽ രാത്രികാലങ്ങളിൽ സ്ഥലവാസികൾക്കുപോലും നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസമന്ത്രി വാക്കുപാലിച്ചു; പുതിയ അധ്യയന വർഷത്തെ പാഠപുസ്തകം സ്കൂളിലെത്തി കിളിമാനൂർ: പേരൂർ എം.എം യു.പി സ്കൂളി​െൻറ 56ാമത് വാർഷികാഘോഷവും ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനവും നിർവഹിക്കുന്ന വേളയിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നൽകിയ വാക്ക് പാലിച്ചു. സ്കൂൾ അധ്യയന വർഷം അവസാനിക്കുന്നതിനു മുമ്പുതന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സ്കൂളിൽ എത്തി. പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു നിർവഹിച്ചു. വാർഡ് അംഗം എം. സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ എം.ഐ. അജികുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.