മുച്ചക്ര വാഹനം വിതരണം ചെയ്യണം

പെരുങ്കടവിള: ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ ട്രൈ സ്കൂട്ടർ ഉടൻ വിതരണം ചെയ്യണമെന്ന് ഡിഫറൻറ്ലി ഏബിൾഡ് പീപിൾ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കൊറ്റാമം വിമൽകുമാർ ആവശ്യപ്പെട്ടു. പെരുങ്കടവിള േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും യു.ഡി.എഫി​െൻറയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരും ബ്ലോക്ക് മെംബർമാരും നടത്തുന്ന റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എ.പി.സി ബ്ലോക്ക് ഒാഫിസ് പടിക്കൽ ജനറൽ സെക്രട്ടറി എ. സ്റ്റീഫൻ, ജില്ല പ്രസിഡൻറ് വെങ്ങാനൂർ പ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.