ഓശാന ഞായര്‍ ആചരിച്ച്‌ ദേവാലയങ്ങള്‍; വിശുദ്ധ വാരാചരണത്തിന്‌ തുടക്കമായി

നെയ്യാറ്റിന്‍കര: വിശുദ്ധ വാരാചരണത്തിന്‌ തുടക്കം കുറിച്ച് ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക്‌ ബിഷപ്‌ ഡോ. വിന്‍സ​െൻറ് സാമുവല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കുരുത്തോല പ്രദക്ഷിണം ബസ്സ്റ്റാൻഡ് ജങ്ഷന്‍-ആലുമ്മൂട്‌ ജങ്ഷന്‍-കോണ്‍വ​െൻറ് റോഡ്‌ വഴി ദേവാലയത്തില്‍ സമാപിച്ചു. വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്‌, ഇടവക വികാരി മോണ്‍. വി.പി. ജോസ്‌ എന്നിവര്‍ സഹകാർമികരായി. പാറശ്ശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ്‌ തോമസ്‌ മാര്‍ യൂസേബിയൂസ്‌ പനച്ചമൂട്‌ സ​െൻറ് മേരീസ്‌ ദേവാലയത്തില്‍ തിരുകർമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ കുരിശുമല റെക്‌ടര്‍ മോണ്‍. വിന്‍സ​െൻറ് കെ. പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിലും വ്ലാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയത്തിലും പ്രാർഥനകൾക്ക് ഫാ. വത്സലന്‍ ജോസും ഫാ. എസ്‌.എം അനില്‍കുമാറും മുഖ്യകാര്‍മികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.