തിരുവനന്തപുരം: കീഴാറ്റൂരിൽ അതിജീവനത്തിനായി സമരംചെയ്യുന്ന വയൽക്കിളികൾക്ക് തലസ്ഥാനത്തിെൻറ െഎക്യദാർഢ്യം. തിരുവനന്തപുരത്തെ പരിസ്ഥിതിപ്രവർത്തകരുടെയും പൊതു സംഘടനകളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിലാണ് െഎക്യദാർഢ്യമൊരുങ്ങിയത്. സർക്കാർ നിലപാടിൽ കടുത്ത പ്രതിഷേധവും അമർഷവും രേഖപ്പെടുത്തിയ കൂട്ടായ്മ കീഴാറ്റൂരിൽ സമരം ചെയ്യുന്നവർക്ക് പൂർണപിന്തുണയും അർപ്പിച്ചു. കീഴാറ്റൂരിലെ സമരം കേവലം കൃഷിഭൂമിക്ക് വേണ്ടി മാത്രമല്ലെന്നും മനുഷ്യെൻറ നിലനിൽപ്പിന് ആടിസ്ഥാനമായ പരിസ്ഥിതിക്ക് വേണ്ടിയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗാന്ധി സ്മാരകനിധി സെക്രട്ടറി കെ.ജി. ജഗദീശൻ പറഞ്ഞു. വട്ടമേശക്ക് ചുറ്റുമിരുന്ന് ചർച്ച െചയ്ത് തീർക്കേണ്ട വിഷയം അഭിമാനപ്രശ്നമായും വാശിയായും സർക്കാർ കാണുന്നത് ശരിയല്ല. കർഷകരുടെ സമരത്തെ കൈകാര്യംചെയ്യേണ്ടത് ഇങ്ങനെയല്ല. സംവാദത്തിലൂടെ പരിഹരിക്കേണ്ട വിഷയം യുദ്ധസമാനമായ രീതിയിൽ തച്ചുതകർക്കാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരത്തെ അടിെച്ചാതുക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറുകയും അനുരജ്ഞനചർച്ച നടത്തുകയും ചെയ്യണമെന്ന് െഎക്യദാർഢ്യ കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്ലാച്ചിമട സമരനേതാവ് ആർ. അജയൻ അധ്യക്ഷതവഹിച്ചു. ഏകതാ പരിഷത് സംസ്ഥാന സെക്രട്ടറി സി. പരശുരാമൻ, പത്മനാഭൻ കണ്ണോത്ത്, അഡ്വ. സുഗതൻ പോൾ, ഷീനാ ബഷീർ, സി. യേശുദാസൻ, പ്രസാദ് േസാമരാജൻ, ശ്രീധർ തണൽ, അഡ്വ. കല്ലിയൂർ ഉദയകുമാർ, കെ. ബിജു, പേരൂർക്കട മോഹനൻ, ജോസഫ് പാലേലിൽ, കരകുളം സത്യകുമാർ, കെ.എം. ഷാജഹാൻ, എ. അൻസാർ, ഹരിശർമ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.