ജലസംരക്ഷണത്തിന്​ മാതൃകാസാക്ഷ്യമായി ജലസഭ

തിരുവനന്തപുരം: കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജലസംരക്ഷണ പരിപാടിയായ 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ' ഒന്നാംവാർഷികത്തി​െൻറ ഭാഗമായ 'ജലസഭ' സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജലവിഭവവകുപ്പ് നവീകരിക്കുന്ന 10 കുളങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും ഭൂജലവകുപ്പ് പൂർത്തീകരിച്ച ഒമ്പത് സ്കൂളുകളിലെ കിണർ സംപോഷണവും മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചു. ജനകീയ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കാട്ടാക്കടയിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ജലസമൃദ്ധി പദ്ധതി കേരളത്തിൽ ഇതിനോടകം ഹിറ്റായികഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂട്ടയോട്ടം, വിദ്യാർഥികൾക്കുള്ള കലാമത്സരങ്ങൾ, ജലമിത്രസംഗമം, സെമിനാർ എന്നീ പരിപാടികളും നിയോജകമണ്ഡലത്തി​െൻറ വിവിധഭാഗങ്ങളിൽ നടന്നു. പള്ളിച്ചൽ പഞ്ചായത്തിലെ ഭഗവതിനടയിൽ ചേർന്ന ജലസഭയിൽ ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരളസംസ്ഥാന ഭൂവിനിയോഗബോർഡ് തയാറാക്കിയ 2017--18 ലെ വാർഷിക റിപ്പോർട്ട്, 2018--19ലെ പദ്ധതിരേഖ, ജലസമൃദ്ധി മൊബൈൽആപ്, നിയോജകമണ്ഡലത്തിലുടനീളം അവതിരിപ്പിക്കുന്നതിന് ഒരുക്കിയ കലാജാഥ എന്നിവയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി രാവിലെ കാട്ടാക്കടയിൽ നടന്ന കൂട്ടയോട്ടത്തിൽ നെഹ്റു യുവകേന്ദ്രയുടെ ദേശീയ ക്യാമ്പി​െൻറ ഭാഗമായി കേരളം സന്ദർശിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മണിപ്പൂർ,സിക്കിം, മേഘാലയ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ള വളൻറിയർമാരും യുവജന സംഘടനാ പ്രതിനിധികളും അണിചേർന്നു. ജലസഭയിൽ ഭൂവിനിയോഗ കമീഷണർ എ. നിസാമുദ്ദീൻ, കെ.എസ്.ആർ.ഇ.സി ഡയറക്ടർ ഡോ. കെ.പി. രഘുനാഥമേനോൻ, ജലസമൃദ്ധി കോഒാഡിനേറ്റർ റോയിമാത്യൂ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സ്ഥിരംസമിതി ചെയർമാൻമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് മല്ലിക വിജയൻ സ്വാഗതവും ജോയിൻറ് ബി.ഡി.ഒ ഡി. സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.