ചോദ്യ പേപ്പർ ചോർച്ച: ഹയർ സെക്കൻഡറി ഡയറക്ടർ ഓഫിസ് ഉപരോധിച്ചു

തിരുവനന്തപുരം: പ്ലസ് ടു ഫിസിക്സ് ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ഹയർ സെക്കൻഡറി ഡയറക്ടർ ഓഫിസ് ഉപരോധിച്ചു. തുടർന്ന് ജില്ല പ്രസിഡൻറ് ഷഫീഖ് വഴിമുക്ക്, അംജദ് കുരീപ്പള്ളി, അൻസർ പെരുമാതുറ, ഉസ്മാൻ നേമം, ടെക്ഫെഡ് സംസ്ഥാന ട്രഷറർ മുഹമ്മദ് അലി, റാഫി പെരുമാതുറ, ഹാദി തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പിന്നീട് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ഡി. നൗഷാദ്, ജനറൽ സെക്രട്ടറി ഹാരിസ് കരമന എന്നിവർ പൊലീസുമായി നടത്തിയ ചർച്ചയിൽ നേതാക്കളെ ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.