പെരും കലയാട്ടം

കൊല്ലം: മീനച്ചൂടി​െൻറ സൂര്യകാന്തിയിൽ പകലെരിയുേമ്പാൾ യുവത കലാവിരുെന്നാരുക്കി കുളിർമഴ പെയ്യിക്കുന്ന കാഴ്ചയാണ് മൂന്നു ദിനരാത്രങ്ങളിൽ നഗരിയിൽ കാണാനായത്. കലയുടെ മേളം കൊട്ടിക്കയറുേമ്പാൾ വേദികളിലെല്ലാം ഉത്സവത്തിമിർപ്പാണ്. ആടിയും പാടിയും കൊഴുക്കുന്ന കേരളസർവകലാശാല യുവജനോത്സവം കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. കലോത്സവം കേരളത്തി​െൻറ വരുംകാലം സമൃദ്ധിയുടേതാകുമെന്ന് ഉറപ്പാക്കുന്ന മുഹൂർത്തങ്ങൾ... അരങ്ങിൽ ഏഴഴക് ഒഴുകും വിസ്മയപ്രകടനങ്ങൾ. കൈവിട്ടുപോയ സമ്മാനങ്ങൾ കൈപ്പിടിയിലൊതുക്കിയും വരാനിരിക്കുന്ന മത്സരങ്ങളെ നെഞ്ചിൽ ചേർത്തും മൂന്നാംദിവസത്തി​െൻറ ഇതളുകൾ കൊഴിയുേമ്പാൾ ചിരിയും ചിന്തയുമായി യുവതയുടെ ആഘോഷങ്ങൾ പൂത്തുലയുകയാണ്. അടിച്ചമർത്തലുകൾെക്കതിരെ യുവജനതയുടെ സ്വതന്ത്ര പ്രഖ്യാപനം വിളിച്ചറിയിച്ചുള്ള ഘോഷയാത്രയോടെയായിരുന്നു കൊല്ലം പൂരത്തിന് തുടക്കംകുറിച്ചത്. സ്വാതന്ത്ര്യത്തിനും സംസ്കാരത്തിനും അതിർവരമ്പുകൾ നിശ്ചയിക്കുന്ന പുതിയ കാലത്തോട് കലഹിക്കുന്ന ക്ഷുഭിത കൗമാരത്തി​െൻറ ഉൗർജപ്രവാഹമായി മാറിയ ഘോഷയാത്ര ഏവരുടെയും മനം കവരുന്നതായിരുന്നു. മുന്നു ദിവസങ്ങളിലായി അഭിനയവും നൃത്തവും പാട്ടും എഴുത്തും വരയും കിന്നാരം പറച്ചിലുകളുമായി വളരെവേഗം കൊഴിഞ്ഞുപോയി. അണയാതെ നിൽക്കെട്ട ഇൗ കലോത്സവത്തി​െൻറ പകലിരവുകൾ എന്നാശിക്കുന്നവരുണ്ടെങ്കിലും കലാമേളക്ക് ശനിയാഴ്ച കൊടിയിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.