'മധു'മയമീ വേദികൾ

കൊല്ലം: സമകാലിക, സാമൂഹിക ജീവിതത്തി​െൻറ തീക്ഷ്ണ മുഹൂർത്തങ്ങൾ ആശയാവിഷ്കാരത്തിലൂടെ യുവതലമുറ കലോത്സവവേദികളിൽ പുനർജനിപ്പിച്ചു. അരങ്ങുകളിലെ അഭിനയ മുഹൂർത്തങ്ങളിൽ 'മധു'മയം വേദികൾ കീഴടക്കി. പ്രച്ഛന്നവേശം, മൂകാഭിനയം, ഏകാഭിനയം, സ്കിറ്റ്, തുടങ്ങിയ നാല് ഇനങ്ങളിലും നിറഞ്ഞുനിന്നത് അട്ടപ്പാടിയിൽ ആൾക്കൂട്ട വിചാരണക്ക് വിധേയമായി മരണത്തിന് കീഴടേങ്ങണ്ടിവന്ന അദിവാസി യുവാവ് മധുവായിരുന്നു. പല കോളജുകളും മധുവി​െൻറ ദുരനുഭവം പ്രധാന പ്രമേയമാക്കി. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയും മലയാളികളെ ലജ്ജിപ്പിക്കുകയും ചെയ്ത സംഭവത്തി​െൻറ പുനരാവിഷ്കാരങ്ങൾക്ക് എല്ലാ വേദികളിലും നിറഞ്ഞ കൈയടിയാണ് കിട്ടിയത്. സഹോദര​െൻറ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സെക്രേട്ടറിയറ്റിന് മുന്നിൽ നിരാഹാരസമരം നടത്തിയ ശ്രിജിത്. വീരമൃത്യു വരിച്ച സൈനികർക്കായുള്ള ആദരാഞ്ജലി, ഇരകൾ നേരിടേണ്ടിവരുന്ന പീഡനങ്ങൾ, പോറ്റിവളർത്തുന്നവരെ ജീവിത സായാഹ്നത്തിൽ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾ എന്നിവരും വിവിധ ടീമുകളിലൂടെ അരങ്ങിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.