കാഴ്​ചയുടെ മേളം മാത്രമല്ല ഇൗ കാവാടങ്ങൾ

െകാല്ലം: പീലിക്കുട നിവർത്തിയാടുന്ന യുവതയുടെ ആഘോഷത്തിമിർപ്പിനിടയിലും യുവജനോത്സവ നഗറിനെ കലാചാരുത കൊണ്ട് ശ്രദ്ധേയമാക്കുന്നത് രണ്ടു കവാടങ്ങളാണ്. ശിൽപി അജി നീരാവിലി​െൻറ കരവിരുതിൽ പിറവികൊണ്ട പ്രവേശനകവാടങ്ങൾ മേള നഗരിയിലെ മുഖ്യ ആകർഷണമാണ്. ആഫ്രിക്കയിലെ ൈട്രബൽ നിർമാണ ശൈലിയും ഉത്തരേന്ത്യൻ ഗ്രാമീണ സംസ്കാരവും സമന്വയിപ്പിച്ചാണ് ഇരു കവാടങ്ങളും നിർമിച്ചിട്ടുള്ളത്. ആഫ്രിക്കയിലെ ബുഷ്മെൻ എന്ന ആദിവാസി വിഭാഗത്തി​െൻറ വീടുനിർമാണ ശൈലിയിൽ തയാറാക്കിയ പ്രദർശന നഗരിയുടെ കവാടം കാഴ്ചയിലെ മനോഹാരിതക്കപ്പുറം സംവദിക്കുന്നതുകൂടിയാണ്. ഒരു പ്രത്യേക വിഭാഗം മനുഷ്യരുടെ അധ്വാനവും ജീവിതവും കലാ സങ്കൽപങ്ങളുമെല്ലാം ഇതിൽനിന്ന് വായിച്ചെടുക്കാം. അധികവും പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് ശിൽപമൊരുക്കിയത്. ഇതിനോട് ചേർന്ന സംഘാടക സമിതി ഓഫിസ് നിർമാണത്തിൽ ഉത്തരേന്ത്യൻ ഗ്രാമസംസ്കാരവും വെർളി പെയിൻറിങ്ങും ആണ് ഉപയോഗിച്ചിട്ടുള്ളത്. സ്കൂൾ കലോത്സവങ്ങളിൽ പ്രതിഭ തെളിയിച്ച് തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്ന് ബിരുദം നേടിയ അജി ഇപ്പോൾ സ്പെഷൽ സ്കൂൾ അധ്യാപകനാണ്. ടൗൺ യു.പി.എസിലെ ജൈവ വൈവിധ്യ പാർക്കി​െൻറ മുഖ്യ ശിൽപിയായ അജി ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിയ ഒന്നിലധികം ദേശീയ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. പശുവി​െൻറ രാഷ്ട്രീയം ചർച്ചചെയ്യുന്ന സമകാലികമായ രചന ഏപ്രിലിൽ ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന പ്രദർശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രകാശ് കലാകേന്ദ്രത്തിലെ കലാകാരനായ അജിയാണ് കലാകേന്ദ്രത്തി​െൻറ ഏകാന്തം നാടകത്തി​െൻറ രംഗ ശിൽപമൊരുക്കിയത്. കലോത്സവത്തി​െൻറ പ്രചാരണത്തിനായി കലാശിൽപങ്ങളോടെയുള്ള ബോർഡുകൾ തയാറാക്കിയതും അജിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.