ഉഷാറാണ് മീഡിയ സെൻറർ

കൊല്ലം: റിപ്പോർട്ടറും ഫോട്ടോഗ്രാഫറും വളൻറിയർമാരുമൊക്കെയായി എല്ലാ വേദികളിലും കാണാം ഇവരെ. അതാണ് കലോത്സവത്തിലെ മീഡിയ വിഭാഗം. പുതുകാലത്തെ റിപ്പോർട്ടർമാർ ഓടിനടന്ന് വിവരശേഖരണം നടത്തി ഫലങ്ങൾ അപ്പപ്പോൾതന്നെ മീഡിയ റൂമിൽ എത്തിക്കുന്നു. തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നിന്നും കൊല്ലം എസ്.എൻ കോളജിൽ നിന്നുമൊക്കെയായി തെരഞ്ഞെടുത്ത 35 ജേണലിസം വിദ്യാർഥികളാണിതിനു പിന്നിൽ. എസ്.ആർ. ആര്യയുടെ നേതൃത്വത്തിലുള്ള ടീം എട്ട് ദിവസങ്ങളായി നടത്തിവന്ന ഒരുക്കത്തിലൂടെയാണ് ഇത്തവണ മികച്ച മീഡിയ സ​െൻറർ തയാറാക്കിയത്. വിദ്യാർഥികൾക്ക് പിന്തുണയുമായി അധ്യാപകരായ ജിഷ്ണു, വൈഷ്ണവ്, രഘു, അനഘ എന്നിവരും അണിയറയിലുണ്ട്. ഇനിയുള്ള നാളുകൾ കലോത്സവനഗരയിൽ ഫുൾടൈം ബിസിയാണ് മീഡിയ ടീം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.