ട്രോളുകളിലെ ആനന്ദവും വേദനയും: സ്​കിറ്റിലും മാർ ഇവാനിയോസ്​

കൊല്ലം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകൾ ഒരു വിഭാഗത്തിന് സന്തോഷവും മറുവിഭാഗത്തിന് ദുഃഖവും നൽകുന്നതോടൊപ്പം മനുഷ്യർ തമ്മിൽ അതി​െൻറ പേരിൽ നടത്തുന്ന കൊലവിളിയുടെയും വെല്ലുവിളിയുടെയും കഥ രസകരമായി പറഞ്ഞ മാർ ഇവാനിയോസ് സ്കിറ്റിലും ചാമ്പ്യന്മാർ. കുഞ്ചൻ നമ്പ്യാരിൽ തുടങ്ങി ആക്ഷേപഹാസ്യം, കഥ, കവിത, കാർട്ടൂൺ, ലേഖനത്തിലൂടെ ന്യൂജൻ െഎറ്റമായ ട്രോളിൽ എത്തിച്ചേരുന്നതാണ് കഥ. കൊച്ചി മെട്രോ ഉദ്ഘാടന സമയത്ത് കുമ്മനം രാജശേഖനും അൽഫോൺസ് കണ്ണന്താനം മന്ത്രിയായപ്പോൾ ചാനൽ ബൈറ്റി​െൻറ പേരിലുള്ള ഷീല കണ്ണന്താനത്തിനും ജിമിക്കി കമ്മൽ പ്രസംഗത്തി​െൻറ പേരിൽ ചിന്താ ജെറോമിനും മുഹമ്മദലി മരിച്ചപ്പോൾ ചാനൽ ബൈറ്റി​െൻറ പേരിൽ ഇ.പി. ജയരാജനും നേരിടേണ്ടിവന്ന കളിയാക്കലുകളൊക്കെ സ്കിറ്റിൽ ചർച്ചയായി. ഒരാളെ കളിയാക്കുേമ്പാൾ ഒരു കൂട്ടർക്ക് അത് രസമാകുേമ്പാൾ മറ്റൊരുകൂട്ടർക്ക് അത് വേദനയാകുന്നു എന്ന സന്ദേശമാണ് കുട്ടികൾ പറഞ്ഞുവെച്ചത്. ശ്രീകുമാറാണ് സ്കിറ്റ് പരിശീലിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.