ഇ^മെയിൽ വഴി വന്ന ഫീമെയിൽ ആണ്​ മമ്മീ അനുഗ്രഹിക്കണം

ഇ-മെയിൽ വഴി വന്ന ഫീമെയിൽ ആണ് മമ്മീ അനുഗ്രഹിക്കണം കൊല്ലം: ഇ-മെയിൽ വഴി വന്ന ഫീമെയിൽ ആണ് മമ്മീ അനുഗ്രഹിക്കണം. സ്കൂൾ കുട്ടിയായ മകൻ പെൺകുട്ടിയെയും വിളിച്ചുകെണ്ടു വീട്ടിലെത്തി അമ്മയോട് പറയുേമ്പാൾ ഞെട്ടിനിൽക്കുന്ന അമ്മ. ഇത് ഞങ്ങളുടെ ലോകം എന്ന വിഷയത്തിൽ കാർട്ടൂണിന് ഇതിലും നല്ലത് വരക്കാനില്ലെന്ന് വിധികർത്താവായ കാർട്ടൂണിസ്റ്റ് സുകുമാർ പറയുന്നു. കല്ലമ്പലം കെ.ടി.സി.ടി കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസിലെ ഫൈഷാൻ ഫൈസിക്കാണ് കാർട്ടൂൺ-കാരിക്കേച്ചർ മത്സരത്തിൽ ഒന്നാംസ്ഥാനം നേടാനായത്. ചിത്രത്തിൽ മത്സരാർഥി ഉദ്ദേശിച്ചതുപോലെ തന്നെ ആശയം വരച്ചുചേർക്കാനായതാണ് ഒന്നാംസ്ഥാനത്തിന് അർഹനാക്കിയത്. കുളത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ ആർ.പി. രാജേഷ് രണ്ടാംസ്ഥാനവും കൊല്ലം യൂനുസ് എൻജിനീയറിങ്ങിലെ സുജത് മാമൻ മൂന്നാംസ്ഥാവും നേടി. 39പേർ പെങ്കടുത്ത കാർട്ടൂൺ കാരിക്കേച്ചർ മത്സരത്തിൽ നിലവാരം മികച്ചതാണെന്ന് മറ്റ് വിധികർത്താക്കളായ കാരയ്ക്ക മണ്ഡപം വിജയകുമാർ, മോപസാങ് ബാലചന്ദ്രൻ എന്നിവർ പറയുന്നു. എല്ലാം ഞങ്ങൾക്കറിയാം മറ്റാരും ഇടപെേടണ്ട എന്നതാണ് ഇപ്പോഴെത്ത കുട്ടികളുടെ രീതി. അത് കൃത്യമായി എല്ലാ കുട്ടികളും വരച്ചുചേർത്തു. കാരിക്കേച്ചർ രചനക്കായ് ഇന്ദ്രൻസിനെയാണ് നൽകിയത്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാര ജേതാവിനെ കാരിക്കേച്ചർ രചനക്ക് വിഷയമായി നൽകിയപ്പോൾ കുട്ടികളിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, കാരിക്കേച്ചറിൽ ആശയക്കുഴപ്പം ഇല്ലാതെ കുട്ടികൾ മികച്ച ചിത്രങ്ങളാണ് വരച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.