കലോത്സവരസം നുകർന്ന്​ കാലിഫോർണിയൻ ദമ്പതികൾ

ദൈവത്തി​െൻറ സ്വന്തംനാട് നേരിൽ കാണാനെത്തിയ കാലിഫോർണിയ സ്വദേശികളായ ദമ്പതികൾ യാത്രക്കിടയിൽ കലോത്സവം കാണാനെത്തി. സാൻഫ്രാൻസിസ്കോയിൽ നിന്നെത്തിയ ഇഷയും ഭാര്യ എമിലിയുമാണ് കൊല്ലം ശ്രീ നാരായണ കോളജിലെ പ്രധാനവേദിയിൽ മിമിക്രി മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് സദസ്സിൽ എത്തിയത്. ഇവരെ കണ്ടപ്പോൾ തന്നെ കുട്ടികൾ ഓടിക്കൂടുകയും ഇവരൊടൊപ്പം സെൽഫിയെടുക്കാൻ തിടുക്കം കൂട്ടുകയും ചെയ്തു. മത്സരങ്ങൾ കൗതുകത്തോടെ വീക്ഷിച്ച ഇവർ യുവജനോത്സവത്തെക്കുറിച്ച് കുട്ടികളോട് ചോദിച്ചറിയുകയും ചെയ്തു. ആദ്യമായാണ് ഇവർ ഇന്ത്യയിലെത്തുന്നത്. കേരളത്തിലെ കാഴ്ചകൾ കാണാനിറങ്ങിയപ്പോഴാണ് യുവജനോത്സവം ശ്രദ്ധയിൽപെട്ടത്. താളപ്പെരുക്കത്തിൽ ദഫ്മുട്ട് കൊല്ലം: താഴ്ന്നുംചരിഞ്ഞും ഉയർന്നും ഒരേ താളപെരുക്കത്തിൽ ആവേശമായി ദഫ്മുട്ട്. കരിക്കോട് ടി.കെ.എം ആർട്സ് കോളജിലെ വി. സാംബശിവൻ നഗറിൽ മണിക്കൂറോളം വൈകി ആരംഭിച്ച ദഫ്മുട്ട് മത്സരത്തിൽ 12 ടീമുകളാണ് മത്സരിച്ചത്. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഉച്ചക്ക് 12നാണ് ആരംഭിച്ചത്. യു.ഐ.ടി, നെയ്യാറ്റിൻകരക്കാണ് മത്സരത്തിൽ ഒന്നാംസ്ഥാനം. വർക്കല എസ്.എൻ കോളജ് രണ്ടാംസ്ഥാനവും തിരുവനന്തപുരം മാർ ഇവാനിയോസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളിലുള്ളവർ തമ്മിൽ ഉന്തുംതള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. 'പത്രവായന മുടങ്ങാതെയുണ്ടെങ്കിൽ പോരാളിയാകാം' കൊല്ലം: അക്ഷരങ്ങളെ സ്നേഹിക്കുന്നതിനോടൊപ്പം പത്രവായനയും ശീലമാക്കിയാൽ പോരാളിയാകാമെന്ന് ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ്. സർവകലാശാല കലോത്സവത്തിൽ നടന്ന ക്വിസ് മത്സരത്തിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. മത്സരാഥികളോടൊപ്പം കാണികളും അറിവ് നേടുകയെന്നതാണ് ക്വിസ് മത്സരത്തി​െൻറ പ്രത്യേകത. വേദി നാലിൽ അമ്പതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 130 പോയേൻറാടെ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ജിത്തു ജോൺസ്, വിഷ്ണു മഹേഷ് എന്നിവർ ഒന്നാമതെത്തി. കാര്യവട്ടം കാമ്പസിലെ അക്ഷയ് ബി. വിനായക്, ജെ. ജയ്ദേവ് എന്നിവർ 85 പോയൻറുമായി രണ്ടാംസ്ഥാനം കരസ്ഥമാക്കി. 80 പോയൻറ് നേടിയ മാർ ഇവാനിയോസിനാണ് മൂന്നാംസ്ഥാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.