ഇശൽക്കിളികളായി റിയാസും ശ്രീലക്ഷ്​മിയും

കൊല്ലം: വേദിയിൽ ഇശൽ കണങ്ങൾ പെയ്തിറങ്ങിയ മാപ്പിളപ്പാട്ട് മത്സരത്തിനൊടുവിൽ മിന്നും താരങ്ങളായത് റിയാസും ശ്രീലക്ഷ്മിയും. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം കാര്യവട്ടം സി.എസ്.എസിലെ റിയാസ് എ.എച്ചും പെൺകുട്ടികളുടെ വിഭാഗത്തിൽ തോന്നയ്ക്കൽ എ.ജെ. കോളജിലെ ശ്രീലക്ഷ്മിയും കിരീടം ചൂടി. ഇരുവരും മുമ്പും വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിൽ കൂട്ടുകാരുടെ നിർബന്ധപ്രകാരം മത്സരിക്കാനിറങ്ങിയ ശ്രീലക്ഷ്മി കന്നിയങ്കത്തിൽ തന്നെ കിരീടം ചൂടിയാണ് മടങ്ങിയത്. പൊള്ളുന്ന വേനൽച്ചൂടിൽ കുളിർമഴയായി മാപ്പിളഗാനം പെയ്തിറങ്ങിയപ്പോൾ ടി.കെ.എം ആർട്സ് കോളജി​െൻറ വേദിയിൽ കൈത്താളമിട്ടും പ്രോത്സാഹനങ്ങൾ നൽകിയും നിറയെ ആളുണ്ടായിരുന്നു. പാട്ടുകളെല്ലാം മികച്ച നിലവാരം പുലർത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.